WikiEducator-India (Malayalam)
-
വിക്കി എഡ്യൂക്കേറ്ററില്‍ നിലവില്‍ 25,654 ലേഖനങ്ങളുണ്ട്
|
In case of reading problem please see To Read in Malayalam help from Malayalam Wikipedia
വീക്ഷണവും ഉദ്ദേശ്യങ്ങളും
|
വീക്ഷണം:
2015 - ല്‍ സ്വതന്ത്ര പാഠ്യപദ്ധതി.
ഉദ്ദേശ്യങ്ങള്‍
- വിക്കി എഡ്യൂക്കേറ്ററിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും ഏകോപനവും നല്‍കുക
- രാജ്യാന്തര യോഗ്യതാ ചട്ടക്കൂട് വികസിപ്പിച്ചെടുക്കാന്‍ സഹായം നല്‍കുക.
- സ്വതന്ത്ര പാഠ്യഭാഗങ്ങളുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുക
- വിക്കി എഡ്യൂക്കേറ്ററിന്‍റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക
- പഠിതാക്കള്‍ക്ക് വേണ്ട സഹായം നല്‍കുക
|
|
പശ്ചാത്തലം
|
ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ ഒരു വിദ്യാഭ്യാസ ചരിത്രമുണ്ട്. പുരാതന കാലത്ത് ഋഷി വര്യന്മാരും പണ്ഡിതന്മാരും വായ്മൊഴിയിലൂടെ അറിവ് പകര്‍ന്നിരുന്നു. എന്നാല്‍ അക്ഷരങ്ങള്‍ ഉപയോഗത്തില്‍ വന്നതൊടെ അത് വരമൊഴിയിലേയ്ക്കുമാറി. പനയൊലയും വൃക്ഷങ്ങളുടെ പട്ടയും വരമൊഴിയിലൂടെയുള്ള വിദ്യാഭ്യാസത്തിന് ഉപയോഗിക്കുകയും അത് ലിഖിത സാഹിത്യത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായകമാവുകയും ചെയ്തു. ബുദ്ധ മതത്തിന്‍റെ പ്രചാരത്തൊടെ വിദ്യാഭ്യാസം സാർവ്വത്രികമാവുകയും അത് നളന്ദ, വിക്രമശില, തക്ഷശില തുടങ്ങിയ ലോക പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതിന് കാരണമാവുകയും ചെയ്തു.
പില്‍ക്കാലത്ത് , ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ അവര്‍ യൂറോപ്യന്‍ മിഷനറിമാരുട സഹായത്തോടെ ആംഗലേയ വിദ്യാഭ്യാസം പ്രചരിപ്പിച്ചു.
സ്വതന്ത്ര ഇന്ത്യ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നല്‍കി. ഇന്ന് ഇന്ത്യയില്‍ നൂറുകണക്കിന് സര്‍വ്വകലാശാലകളും അവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനുവരുന്ന കോളേജകളുമുണ്ട്. ഇത്തരത്തില്‍ എല്ലാ വിദ്യാശാഖകളിലും സ്വയം പര്യാപ്തതയുമായി, സ്വന്തം ജനതയ്ക്ക് പ്രത്യേകിച്ചും ലോകജനതയ്ക്ക് പൊതുവായും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം പ്രദാനംചെയ്യന്ന കാര്യത്തില്‍ ഇന്ത്യ ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.
പക്ഷേ, നിരവധി കാരണളാല്‍, വിദ്യാഭ്യാസച്ചെലവ് (പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത്) വളരെയധികം ഉയരുകയും അത് സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ കുട്ടികളെ ഉന്നത/പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അയക്കുന്നകാര്യം ദുഷ്കരമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിക്കി എഡ്യൂക്കേറ്ററിന്‍റെ സ്വതന്ത്ര പാഠ്യ വിഭവങ്ങള്‍ വളരെയധികം ഉപകാരപ്രദമാകുന്നു.
|
രാജ്യാന്തര യോഗ്യതാ ചട്ടക്കൂട്
|
ഒരു രാജ്യാന്തര യോഗ്യതാ ചട്ടക്കൂടിന് രൂപംനല്‍കാനുള്ള പരിശ്രമം ത്വരിതപ്പെടുത്താനുള്ള ശുപാര്‍ശ ഇന്ത്യാ നോഡ് മുന്നോട്ടുവച്ചു.
അറിവും അതിനുള്ള ആവശ്യകതയുടെ സ്വഭാവവും ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ രാജ്യാന്തര യോഗ്യതാ ചട്ടക്കൂട് രൂപപ്പെടുത്തുകയെന്നത് ലളിതമായ കാര്യമല്ല. പലദേശങ്ങളിലേയും പാഠ്യപദ്ധതി പ്രാദേശിക ഘടകങ്ങളേയും പുതിയ അറിവിന്‍റെ ലഭ്യതയേയും വളരെയധികം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കൃഷിയുമായി ബന്ധപ്പെട്ട തൊഴിലധിഷ്ടിത വിദ്യാഭ്യാസം, ഭാഷ, സാഹിത്യം, ചരിത്രം തുടങ്ങിയ വഷയങ്ങളുടെ കാര്യത്തില്‍ ഇത്തരം പ്രാദേശിക വ്യതിയാനങ്ങള്‍ ആവശ്യമുണ്ടുതാനും.
എന്നിരുന്നാലും ചുവടെചേര്‍ക്കുന്ന കാരണങ്ങളാല്‍ രാജ്യാന്തര യോഗ്യതാ ചട്ടക്കൂട് അനിവാര്യമാണ്:
പൊതുവായ കാരണങ്ങള്‍:
- പഠനാനന്തര ഫലത്തില്‍ (learning outcome) അധിഷ്ടിതമായ വിദ്യാഭ്യാസ വ്യവസ്ഥ നിലവില്‍ വരികയും അത് അധ്യാപനത്തിലധിഷ്ടിതമായ ഇന്നത്തെ വിദ്യാഭ്യാസ രീതിയെ പഠനത്തില്‍ അധിഷ്ടിതമായ നൂതന രീതിയിലേയ്ക്ക് മാററിയെടുക്കുകയും ചെയ്യും.
- ലോകവ്യാപകമായി തൊഴില്‍ കമ്പോളത്തില്‍ യോഗ്യതകളുടെ സ്വീകാര്യത ഉറപ്പാക്കും.
വിക്കി എഡ്യൂക്കേറ്ററുമായി ബന്ധപ്പെട്ടവ
- വിക്കി എഡ്യൂക്കേറ്ററിലെ സ്വതന്ത്ര പാഠ്യപദ്ധതി പഠിതാക്കള്‍ക്ക് വ്യാപകമായി പ്രയോജനപ്രദമാകും.
- സ്വതന്ത്ര പാഠ്യഭാഗങ്ങള്‍ തയ്യാറാക്കുന്ന സന്നദ്ധ സേവകരുടെ സേവനം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ക്ക് രാജ്യാന്തര യോഗ്യതാ ചട്ടക്കൂടിനുള്ള നോഡ് സന്ദര്‍ശിക്കുക.
|
ദേശീയ യോഗ്യതാ ചട്ടക്കൂട്
|
ഒരു ദേശീയ യോഗ്യതാ ചട്ടക്കൂട് രൂപപ്പെടുത്തണമെന്ന ആവശ്യം ശക്തിപ്രാപിച്ചു വരികയാണ്. പലവേദികളിലും ഇത് സജീവ ചര്‍ച്ചാ വിഷയമാണ്. യൂ.ജി.സി. 2004 - ല്‍ തുടക്കംകുറിച്ച ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് പ്രോജക്ടില്‍ ദേശീയ യോഗ്യതാ ചട്ടക്കൂടിന്‍റെ രൂപീകരണവും ഒരു ലക്ഷ്യമാണ്.
ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്ക് ദേശീയ യോഗ്യതാ ചട്ടക്കൂട്
താള്‍ സന്ദര്‍ശിക്കുക.
|
പദ്ധതികള്‍ക്കുള്ള പേജ്
|
പദ്ധതികള്‍ക്കുള്ള പേജ് ഇവിടെനിന്നും ലഭ്യമാണ് . പദ്ധതികള്‍ക്കുള്ള പേജില്‍ ഭാരതത്തിലെ വിക്കിഎഡ്യൂക്കേറ്റര്‍ സമൂഹം തയ്യാറാക്കുന്ന സ്വതന്ത്ര വിദൂര വിദ്യാഭ്യാസ പദ്ധതി പേജുകളിലേക്കുള്ള ലിങ്കുകളുടെ പട്ടിക ലഭ്യമാണ്. പ്രസ്തുത പേജില്‍ ഭാരതത്തിലെ മറ്റു വിദൂര വിദ്യാഭ്യാസ പദ്ധതി പേജുകളിലേക്കുള്ള ലിങ്കുകളുടെ പട്ടികയും ലഭ്യമാണ്.
പദ്ധതികള്‍ക്കുള്ള പേജ്
|
ഇന്ത്യന്‍ വിക്കിഎഡ്യൂക്കേറ്റര്‍ സമൂഹം
|
-
|
|
|
വാര്‍ത്തയില്‍
|
വിക്കി എഡ്യൂക്കേറ്റര്‍ ഇന്ത്യാ ഘടകത്തിന്‍റെ ഉത്ഘാടനം
വിക്കി എഡ്യൂക്കേറ്റര്‍ ഇന്ത്യാ ഘടകത്തിന്‍റെ ഉത്ഘാടനവും ഇന്ത്യന്‍ ഭാഷാ പേജുകളുടെ പ്രകാശനവും 15-11-2008 ഉച്ചതിരിഞ്ഞ് ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍വച്ച് പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും രാജ്യസഭാംഗവുമായ ഡോ. എം.എസ്സ്. സ്വാമിനാഥന്‍, ഡല്‍ഹി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ദീപക് പെന്തള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നതാണ്. CEMCA യും GKP, OWSA, ആചാര്യ നരേന്ദ്ര ദേവ് കോളേജ് എന്നീ സ്ഥാപനങ്ങളും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഡോ. സാവിത്രി സിംഗ്, അനില്‍ പ്രസാദ് എന്നീ പ്രമുഖ വിക്കി എഡ്യൂക്കേറ്റര്‍മാര്‍ ചടങ്ങിന് ഏകോപന സഹായം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
ആചാര്യ നരേന്ദ്ര ദേവ് കോളേജിലെ WikiEd08 ശില്പശാല
ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി 2008 ഒക്ടോബര്‍ 3, 4, 6 തിയതികളില്‍ ഡല്‍ഹിയിലെ ആചാര്യ നരേന്ദ്ര ദേവ് കോളേജില്‍ വിക്കി എഡ്യൂക്കേറ്ററിന്‍റെ പരിശീലന പരിപാടിയായ L4C മുഖാമുഖ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്വതന്ത്ര പാഠ്യ വിഭവങ്ങളുടെ വികസനത്തിന് മുന്‍തൂക്കം നല്‍കിയ മുഖാമുഖ ശില്പശാല തുടക്കംമുതല്‍ ആവേശഭരിതമായിരുന്നു. 35 പേര്‍ പങ്കെടുത്ത 2 സമാന്തര ശില്പശാലകളാണ് സംഘടിപ്പിച്ചത്. സ്വതന്ത്ര പാഠ്യ വിഭവങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങളെക്കുറിച്ച് ഡോ. ദിനേശ് അബ്റോള്‍ നടത്തിയ ഉത്ഘാടന പ്രഭാഷണത്തോടെയാണ് ശില്പശാല ആരംഭിച്ചത്. തുടര്‍ന്ന് അനില്‍ പ്രസാദും ഡോ. സാവിത്രി സിംഗും ചേര്‍ന്ന് വിക്കി എഡ്യൂക്കേറ്ററിന്‍റെ പ്രവര്‍ത്തനങ്ങളും സവിശേഷതകളും വിശദീകരിക്കുകയും വിക്കി എഡ്യൂക്കേറ്റര്‍ ഉപയോഗിച്ച് സ്വതന്ത്ര പാഠ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ L4C ഇന്ത്യ നോഡില്‍ ലഭ്യമാണ്.
ആദ്യ വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധികള്‍
ഡോ. സാവിത്രി സിംഗും ഡോ. പങ്കജ് ഖരെയും ആദ്യ വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആകെ 15 പ്രതിനിധികളെയാണ് വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുത്തത്.
ഡോ. സാവിത്രി സിംഗ് ഡല്‍ഹി ആചാര്യ നരേന്ദ്ര ദേവ് കോളേജിന്‍റെ പ്രിന്‍സിപ്പാളാണ്. ഡോ. സാവിത്രി സിംഗിന്‍റെ ഉപയോക്തൃ താള്‍ ഇവിടെനിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്താള്‍ ഇവിടെനിന്നും ലഭ്യമാണ്.
ഡോ. പങ്കജ് ഖരെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ര പഠന വിഭാഗത്തിന്‍റെ ഡയറക്ടറാണ്. ഡോ. പങ്കജ് ഖരെയുടെ ഉപയോക്തൃ താള്‍ ഇവിടെനിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്താള്‍ ഇവിടെനിന്നുംലഭ്യമാണ്.
വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളൂടെയും പട്ടിക ഇവിടെ ലഭ്യമാണ്...
വിക്കി എഡ്യൂക്കേറ്റര്‍ ഇന്ത്യാ സമൂഹം തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളേയും അഭിനന്ദിക്കുന്നു.
കര്‍ണ്ണാടക: അധ്യാപക ദിനവും വിക്കി എഡ്യൂക്കേറ്ററും
അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 5, 2008 - ന് കര്‍ണ്ണാടകയിലെ ശ്രീ ജെ. സി. ബി. എം കോളേജില്‍ വിക്കി എഡ്യൂക്കേറ്ററിനുവേണ്ടി ഒരു മുദ്രാവാക്യം പ്രകാശനം ചെയ്യുകയും വിക്കി എഡ്യൂക്കേറ്റര്‍ ഉപയോഗിക്കുന്നതിനുള്ള L4C പരിശീലന പരിപടിയില്‍ പങ്കെടുക്കുന്നതിനുള്ള ആഹ്വാനം നല്‍കുകയും ചെയ്തു. ഈ ചടങ്ങില്‍ 500 - ല്‍ അധികം അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഇംഗ്ലിഷ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. രാമകൃഷ്ണന്‍ ശ്രീനിവാസനാണ് ഈ പരിപടി സംഘടിപ്പിച്ചത്.
ലണ്ടനില്‍വച്ച് നടന്ന PCF5
ലണ്ടനില്‍വച്ച് 13/07/2008 മുതല്‍ 18/07/2008 വരെ നടന്ന PCF5 - ല്‍ ഭാരതത്തില്‍നിന്നുള്ള പ്രതിനിധികള്‍ വിക്കി എഡ്യൂക്കേറ്റര്‍ സ്ഥാപകനായ ഡോ. വയ്ന്‍ മാക്കിന്‍തോഷിനൊപ്പം നില്‍ക്കുന്ന ചിത്രം.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ലഭ്യമാണ്....
|
|
സഹായം
മലയാളം ജാലിക എഡിറ്റര്‍ - Malayalam Web Editor