Ml:ഐടി@സ്കൂൾപ്രോജക്ട്

From WikiEducator
Jump to: navigation, search
ഐടി@സ്കൂൾപ്രോജക്ട്
Itschool.png
ഐ.ടി.@സ്ക്കൂൾ മുദ്ര
Type കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്നതിനായി നിയോഗിക്കപ്പെട്ട സംരംഭം
Acronyms IT@School
Head എക്സിക്യൂട്ടിവ് ഡയറക്ടർ
Status പ്രവർത്തനക്ഷമം
Established 2001
website http://www.itschool.gov.in
parent കേരള വിദ്യാഭ്യാസ വകുപ്പ്
Subsidiary(s) വിക്ടേർസ്
Wikimedia
Commons
:
Commons:Category:IT@SCHOOL IT@SCHOOL

ml:ഐടി@സ്കൂൾപ്രോജക്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ [1]. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, ലാപീടോപ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി മാഹി, ലക്ഷദ്വീപ്, ഗൾഫ് എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. [2]

ചരിത്രം

ഒന്നാം ഘട്ടം (2002-2005)

ഈ പദ്ധതിയുടെ ഒന്നാം ഘട്ടം 2002 മുതൽ തുടങ്ങി 2005 ൽ അവസാനിച്ചു. ഒന്നാം ഘട്ടത്തിൽ 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള അവസരം നൽകി. കൂടാതെ 2699 ലധികം സ്കൂളുകളിൽ 25540 കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തി. [3]

രണ്ടാം ഘട്ടം (2005 - 2008)

സാറ്റലൈറ്റ് സൗകര്യം ഉപയോഗിച്ച് സ്കൂളുകളിൽ വെർച്വൽ ക്ലാസ് റൂമുകൾ നടപ്പാക്കി. കൂടുതൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കി.[4]

പ്രോജക്റ്റ് നടപ്പാക്കുന്ന വിവിധ പരിശീലനങ്ങൾ

പ്രധാന വിവരങ്ങൾ


കെ. അൻവർ സാദത്ത് ആണ് എക്സിക്യൂട്ടീവ് ഡയറക്ടർ.

അവലംബം

  1. "ഹിന്ദു വാർത്ത". http://www.hindu.com/2008/01/24/stories/2008012459160300.htm. Retrieved 2009-10-19.
  2. "ഐ.റ്റി@സ്കൂൾ പ്രധാന പേജ്". http://education.kerala.gov.in/itschool/index.htm. Retrieved 2009-10-19.
  3. "ഐ.ടി. സ്കൂൾ നേട്ടങ്ങൾ". http://education.kerala.gov.in/itschool/achievement.pdf. Retrieved 2009-10-19.
  4. "ഐ.ടി. സ്കൂൾ നേട്ടങ്ങൾ". http://education.kerala.gov.in/itschool/achievement.pdf. Retrieved 2009-10-19.
  1. http://www.itschool.gov.in